Malayala Vidyalayam

About Malayala Vidyalayam

Malayalam Vidyalayam  is an initiative that aims to preserve our mother tongue, Malayalam, and foster an understanding and appreciation of this language in the younger generations.

നമ്മുടെ മാതൃഭാഷയായ മലയാളത്തെ ചേര്‍ത്തുപിടിക്കാനും, പുതുതലമുറയ്ക്ക് മലയാളത്തെക്കുറിച്ച് ആഴത്തിലുള്ള അറിവും ആസ്വാദനവും നല്‍കാനും ലക്ഷ്യമിട്ടുള്ള ഉദ്യമമാണ് മലയാള വിദ്യാലയം. 

Our first mission was to improve the connection of children living abroad to their mother tongue by assisting them to learn to write and read Malayalam easily, with no mistakes.“Manjulam Malayalam” Our foundational  course is a contemporary language-based learning system that is designed to make learning Malayalam easy and enjoyable. Students are able to progress easily through engaging and interactive lessons.

തുടക്കമെന്ന നിലയില്‍ പ്രവാസികളായ കുട്ടികളില്‍ മാതൃഭാഷാ ബോധം ശക്തിപ്പെടുത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അവര്‍ക്ക് അക്ഷരം തെറ്റുകൂടാതെ എഴുതാനും വായിക്കാനുമുള്ള ശേഷി വളര്‍ത്തിയെടുക്കാനുള്ള പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. അറിവിന്റെ പടവുകള്‍ അക്ഷരത്തിന്റെ ചുവടുകള്‍ ‘ മഞ്ജുളം മലയാളം ‘ എന്ന പേരില്‍ ആധുനിക ഭാഷാശാസ്ത്രത്തിന്റെയും രീതിശാസ്ത്രത്തിന്റെയും പിന്‍ബലത്തില്‍ ഏറ്റവും നവീനമായ ഒരു പഠനപദ്ധതിയാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. അനായാസമായും രസകരമായും പഠിതാക്കള്‍ക്ക് ഈ പഠന പ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോകാന്‍ കഴിയും.

Malayalam Vidyalayam provides a simple, accessible, practical and complete alternative for both adults and kids to learn Malayalam at home via online. If you’re only at the beginning stage or looking to increase your knowledge, our structured classes will allow you to learn in a way that’s comfortable and accessible. Join our  Malayalam classes now! To learn more about our classes or to sign up contact us.

ഓൺലൈൻ വഴി മലയാളം പഠിപ്പിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും ലളിതവും സമഗ്രവുമായ രീതിയിൽ, വീട്ടിലിരുന്ന് സൗകര്യപ്രദമായി മലയാളം പഠിക്കാനുള്ള അവസരമാണ് മലയാള വിദ്യാലയം ഒരുക്കുന്നത്.മലയാളം ക്ലാസുകളിലേക്കു ഇന്ന് തന്നെ ചേർന്നോളൂ. നമ്മുടെ കോഴ്‌സുകൾക്കുറിച്ച് കൂടുതൽ അറിയാൻ അല്ലെങ്കിൽ ചേരാൻ, ഞങ്ങളെ സമീപിക്കൂ

Courses at Malayala Vidyalayam

Malayalam Vidyalayam’s course is designed for students and adults in Kerala as well as other countries who wish to improve their reading and writing skills in Malayalam but aren’t capable of doing so with enough proficiency.

ഈ പദ്ധതി മലയാളം വായിക്കാനും എഴുതാനും വേണ്ടത്ര അറിയാത്ത കേരളത്തിലെയും പുറത്തുമുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാന്‍ പാകത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. 

Each student is required to take a pre-assessment exam after registration,to assess their proficiency level and ensure that they receive the appropriate instruction suited to their particular requirements. It is important to note that this course may not be suitable for those who have not had any experience with Malayalam as this program relies on a component of cultural or language knowledge.

കോഴ്‌സിന് ചേരുന്നവര്‍ക്ക് ഒരു പ്രീ ടെസ്റ്റ് നടത്തുകയും അവരുടെ ഭാഷാശേഷി തിരിച്ചറിഞ്ഞ് വേണ്ടവിധത്തിലുള്ള പ്രത്യേകമായ പരിശീലനം ഓരോരുത്തര്‍ക്കും നല്‍കുകയും ചെയ്യും. ഒട്ടും മലയാള ഭാഷയുടെ അന്തരീക്ഷത്തില്‍ വളരാത്ത അന്യമായ മാതൃഭാഷയില്‍ ജീവിക്കുന്നവര്‍ക്ക് ഈ കോഴ്‌സ് ഫലപ്രദമമായി ചെയ്യാന്‍ കഴിയില്ല. 

The course is organized into two stages: Mukulam, which establishes the foundational literacy in Malayalam and Mandaram, which is the advanced course for students who have completed the beginner level. Only students who show mastery of the basic skills in Mukulam can move on to Mandaram.

കോഴ്‌സിന് രണ്ടു ലവല്‍ ഉണ്ടായിരിക്കും. ഒന്ന് അടിസ്ഥാനധാരണ സൃഷ്ടിക്കുന്ന അടിസ്ഥാന പാഠാവലിയാണ് മുകുളം. രണ്ടാമത്തേത് അടിസ്ഥാന ധാരണ ലഭിച്ച പഠിതാക്കള്‍ക്കുള്ള അധിക പാഠാവലി മന്ദാരം. അടിസ്ഥാന പാഠാവലിയിലൂടെ കടന്നുപോയ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അധിക പാഠാവലി പ്രയോജനപ്പെടുകയുള്ളു.

The program comes with 34 pre-recorded lessons, augmented by three live interactive sessions, with ongoing one-on-one mentoring to help students at each step.The course fee starts at Rs3,000  with  various payment options that can be made in installments or as a whole. After Successfully Completing the course , students will receive a certificate from Malayalam Vidyalayam that recognizes their achievements in mastering the language. Join us for an organized, supportive process to become fluent in Malayalam!

34 ദിവസത്തെ റെക്കോഡഡ് ക്ലാസ്സുകളും 3 ലൈവ് ക്ലാസ്സുകളും ഇതിലടങ്ങിയിരിക്കും. കൂടാതെ ഓരോ കുട്ടിയെയും വ്യക്തിപരമായിപിന്തുണ നല്‍കുന്ന ഒരു മെന്ററുടെ സഹായവും പദ്ധതി കഴിയുന്നത്‌വരെയും നിരന്തരമായും ലഭ്യമായിരിക്കും. 3000 രൂപ മുതലാണ് കോഴ്‌സി ഫീ ആരംഭിക്കുന്നത്. ഒരുമിച്ചോ തവണകളായോ ഫീസ് അടയ്ക്കാന്നുള്ള സൗകര്യം ഉണ്ടായിരിക്കും. കോഴ്‌സ് പൂര്‍ത്തിയാക്കുന്ന ഓരോരുത്തര്‍ക്കും മലയാള വിദ്യാലയത്തിന്റെ കോഴ്‌സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതാണ്.

Specialist Good Teachers
0 +
Online Learning Courses
0 +
Online & Offline Students
0 +
Special Awards Winning
0 +

Our Mission

we empower learners worldwide to embrace the Malayalam language with confidence and joy. Through accessible WhatsApp-based classes, personalized mentorship, and engaging lessons, we make learning simple for all ages—whether you’re reconnecting with your roots or discovering Malayalam for the first time.

ഞങ്ങളുടെ ദൗത്യം

ലോകമെമ്പാടുമുള്ളവർക്ക് ആത്മവിശ്വാസത്തോടും ആനന്ദത്തോടും കൂടിയ രീതിയിൽ മലയാളം പഠിക്കാൻ സഹായിക്കുകയാണ് ഞങ്ങളുടെ ദൗത്യം. വ്യക്തിഗത പിന്തുണയും രസകരമായ പാഠങ്ങളും ഉൾപ്പെടുന്ന ഓൺലൈൻ ക്ലാസുകൾ ഏതു പ്രായത്തിലുള്ളവർക്കും അനുയോജ്യമാണ്.

Our Vision

We envision a global community united by Malayalam, where every learner—from children to adults, in Kerala or abroad—can speak, read, and celebrate their mother tongue with pride. We aim to preserve Kerala’s rich linguistic heritage for future generations by blending tradition with technology.

ഞങ്ങളുടെ ദർശനം

ലോകമെമ്പാടുമുള്ള കുട്ടികളും മുതിർന്നവരും മലയാളം അഭിമാനത്തോടെ സംസാരിക്കാനും വായിക്കാനും കഴിയുന്ന സമൂഹം സൃഷ്ടിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നമ്മുടെ ഭാഷയും പൈതൃകവും വരാനിരിക്കുന്ന തലമുറയ്ക്ക് കൈമാറുകയാണ് ഉദ്ദേശം.

Teachers & Students
What you Looking For?

Do you want to teach here?

Lorem ipsum dolor sit amet, consetetur sadipscing elitr, sed di nonumy eirmod tempor invidunt ut labore et dolore magn aliq erat.

Do you want to learn here?

Lorem ipsum dolor sit amet, consetetur sadipscing elitr, sed di nonumy eirmod tempor invidunt ut labore et dolore magn aliq erat.

Founders of Malayala Vidyalayam

Devesan perur - founder of malayala vidyalayam

DEVESAN PERUR

Babu pk - founders of malayala vidyalayam

BABU P.K

Founded by  Devesan Perur and Babu P.K in 2025.

The unique online initiative called ‘Malayalam Vidyalayam’ was launched under the leadership of Malayalam teachers from Kerala, Devesan Perur and Babu P.K., with the goal of improving children’s mother tongue proficiency. This is the first such initiative in Kerala. The organization operates with the aim of providing both children and adults with the foundational elements of the mother tongue as well as its advanced and creative levels. Malayalam Vidyalayam has already developed programs that support mother tongue learning for Malayalis living in Kerala, elsewhere in India, and abroad.

ഈയൊരു പശ്ചാത്തലത്തിലാണ്, കുട്ടികളുടെ മാതൃഭാഷാശേഷി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മലയാളം അധ്യാപകരായ ദേവേശന്‍ പേരൂര്‍, ബാബു പി.കെ എന്നിവരുടെ നേതൃത്വത്തില്‍ മലയാള വിദ്യാലയം എന്ന ഈ ഓണ്‍ലൈന്‍ ഉദ്യമം ആരംഭിക്കുന്നത്. ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ ഉദ്യമമാണിത്. മാതൃഭാഷയുടെ അടിസ്ഥാന ഘടകങ്ങള്‍ മുതല്‍ അതിന്റെ ഉയര്‍ന്നതും സര്‍ഗാത്മക തലങ്ങള്‍ വരെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെയും അതിനു പുറത്തും ഇന്ത്യയ്ക്ക് പുറത്തുമുള്ള മലയാളികളായ മുഴുവനാളുകള്‍ക്കും മാതൃഭാഷാ പഠനത്തില്‍ കൈത്താങ്ങായി തീരുന്ന പദ്ധതികള്‍ക്കാണ് ഇതിനകം മലയാള വിദ്യാലയം രൂപം നല്‍കിയിരിക്കുന്നത്.

Devesan Perur and Babu P.K. are two teachers with extensive experience in the education department of Kerala. Devesan Perur has about twenty years of teaching experience at the high school and higher secondary levels and is well-known as a state resource person and evaluator. He has already authored six books related to evaluation and other studies. Babu P.K. has over eight years of experience as a primary school teacher and more than twenty years as a high school teacher and headmaster. Their legacy and skills as excellent Malayalam teachers is a valuable asset to this project.

കേരളത്തിലെ വിദ്യാസവകുപ്പില്‍ ഏറെക്കാലം പ്രവര്‍ത്തന പരിചയമുള്ള രണ്ട് അദ്ധ്യാപകരാണ് ദേവേശന്‍ പേരൂരും, ബാബു പി.കെയും. ഇരുപതു വര്‍ഷത്തോളം ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്ററി തലത്തില്‍ അദ്ധ്യാപന പരിചയവും സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണ്‍, നിരൂപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനുമാണ് ദേവേശന്‍ പേരൂര്‍ . നിരൂപണവും മറ്റു പഠനങ്ങളുമായി ബന്ധപ്പെട്ട ആറു പുസ്തകങ്ങള്‍ ഇതിനകം അദ്ദേഹത്തിന്റേതായിട്ടുണ്ട്. ബാബു പി.കെ എട്ടു വര്‍ഷത്തോളം പ്രൈമറി അദ്ധ്യാപകനായും ഇരുപതു വര്‍ഷത്തിലേറെ ഹൈസ്‌കൂള്‍ അദ്ധ്യാപകനും പ്രധാന അദ്ധ്യാപകനുമായി അനുഭവ പരിചയമുള്ള വ്യക്തിയാണ്. മികച്ച മലയാളം അദ്ധ്യാപകരരായിരുന്ന ഇവരുടെ പ്രവര്‍ത്തനപാരമ്പര്യവും കഴിവും ഈ പദ്ധതിയുടെ മികച്ച ഒരു മൂലധനമാണ്.